Advertisements
|
എല്ലാവരും 'ഹാപ്പിന' ഫിന്‍ലന്‍ഡ് 'ഡബിള്‍ ഹാപ്പി'
നനവമി ഷാജഹാന്‍
ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി വീണ്ടും ഫിന്‍ലന്‍ഡിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. അതേസമയം യൂറോപ്പിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോകത്തിലെ നാം സാമ്പത്തിക ശക്തിയായ ജര്‍മനിയുടെ സ്ഥാനം 22ാംമതാണ്. പട്ടികയില്‍ 118~ാം സ്ഥാനത്താണ് ഇന്ത്യ. പതിവുപോലെ തന്നെ നോര്‍ഡിക്ക് രാജ്യങ്ങളാണ് ഇത്തവണയും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലെത്തിയത്. യുകെയും യുഎസും മുന്‍വര്‍ഷത്തേക്കാള്‍ പിന്നിലായി. 24~ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. യുകെ 23ാം സ്ഥാനവും സ്വന്തമാക്കി.
ആദ്യത്തെ അഞ്ചുരാജ്യങ്ങളില്‍ ഫിന്‍ലന്‍ഡിനൊപ്പം ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമുണ്ട്.
ഇനിയും ഫിന്‍ലന്‍ഡ് എട്ടാം തവണയും വേള്‍ഡ് ഹാപ്പിനെസ് രാജ്യങ്ങളില്‍
എല്ലാവരും 'ഹാപ്പി', ഫിന്‍ലന്‍ഡ് 'ഡബിള്‍ ഹാപ്പി', പക്ഷേ, ജനതയുടെ മുഖത്തില്ല ആ 'സന്തോഷം'; രാജ്യം ഒളിപ്പിച്ച 'സന്തോഷ രഹസ്യങ്ങള്‍' അമ്പരിപ്പിക്കും
* 'പാതിരാസൂര്യന്റെ നാട്ടില്‍' എന്ന യാത്രാവിവരണത്തില്‍ എസ്.കെ. പൊറ്റെക്കാട്ട് ഫിന്നിഷ് ജനതയെ വിശേഷിപ്പിച്ചത് 'ഹരിശ്ചന്ദ്രന്‍'മാരെന്നാണ് അതിനിപ്പോഴും മാറ്റമില്ല
തിരക്കുപിടിച്ച രാവിലത്തെ ഓട്ടത്തിനിടയില്‍ തന്റെ കാര്‍ ഒതുക്കിയിട്ട്, പാതയോരത്തെ മാലിന്യം മാറ്റാന്‍ സമയം കണ്ടെത്തുന്ന അയല്‍വാസി എനിക്കാദ്യം അല്‍ഭുതമായിരുന്നു.
ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യമെന്ന വിശേഷണം തുടര്‍ച്ചയായി എട്ടാം തവണയും ഫിന്‍ലന്‍ഡിനെ തേടിയെത്തുമ്പോള്‍ അവരുടെ സന്തോഷ രഹസ്യങ്ങളില്‍ ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും നല്‍കുന്ന പ്രാധാന്യമാണ്. സന്തോഷം പക്ഷേ, ഫിന്‍ലന്‍ഡ് ജനതയുടെ മുഖത്തു പലപ്പോഴും തെളിയാറില്ല 'സുഓമി' (ഫിന്നിഷ് ഭാഷയില്‍ ഫിന്‍ലന്‍ഡിന്റെ പേര്) ജനത അന്തര്‍മുഖികളാണ് അയല്‍വാസിയുടെ അകലം കൂടുതലായാല്‍ അത്രയും ആഹ്ളാദചിത്തരാകുന്ന ഇവരുമായി ഒരു കൊച്ചുവര്‍ത്തമാനമെങ്കിലും പറയാന്‍ മാസങ്ങളെടുത്തേക്കാം സുഖമികളുമായി ചങ്ങാത്തം സ്ഥാപിക്കുക എളുപ്പമല്ലെന്ന് അര്‍ഥം എന്നാല്‍, ഒരിക്കല്‍ ചങ്ങാത്തം കൂടിയാല്‍ പിന്നെ കെട്ടുപൊട്ടില്ല.
'പാതിരാസൂര്യന്റെ നാട്ടില്‍' എന്ന യാത്രാവിവരണത്തില്‍ എസ് കെ പൊറ്റെക്കാട്ട് ഫിന്നിഷ് ജനതയെ വിശേഷിപ്പിച്ചത് 'ഹരിശ് ചന്ദ്രന്‍'മാരെന്നാണ് അതിനിപ്പോഴും മാറ്റമില്ല തങ്ങളുടെ ചെറിയ ലോകത്തു സന്തുഷ്ടരായിരിക്കുന്ന സുദാമികള്‍ മത്സരബുദ്ധിയോടെ അന്യരിലേക്കു നോക്കിയിരിക്കാറില്ല നാട്യങ്ങളൊന്നുമില്ലാതെ കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുന്ന തെളിഞ്ഞ മനസ്സിനുടമകള്‍ മതവിശ്വാസങ്ങാളാടുള്ള വിമുഖതയും വേര്‍തിരിവില്ലാത്ത അഴിമതിരഹിത ഭരണവ്യവസ്ഥയും നിയമങ്ങള്‍
അനുസരിക്കുന്നതിലെ കൃത്യതയും നമ്മെ അമ്പരിപ്പിക്കും വിജനമായ റോഡുകളില്‍ നടപ്പാതയിലെ പച്ച വെളിച്ചത്തിനുവേണ്ടി കാത്തുനില്‍ക്കുന്നത് നമുക്കൊന്നും ആലോചിക്കാനേ പറ്റില്ലല്ലോ തിരക്കുപിടിച്ച രാവിലത്തെ ഓട്ടത്തിനിടയില്‍ തന്റെ കാര്‍ ഒതുക്കിയിട്ട്. പാതയോരത്തെ മാലിന്യം മാറ്റാന്‍ സമയം കണ്ടെത്തുന്ന അയല്‍വാസി എനിക്കാദ്യം അര്‍ഭുതമായിരുന്നു.
ആരോഗ്യ വഴിയേ അഞ്ചുമണിക്ക് അത്താഴം കഴിച്ച്, ടെലിവിഷനില്‍ ഐസ് ഹോക്കിയുംകണ്ട്, അല്‍പം ബിയറും നുകര്‍ന്നു വൈകുന്നേരം മധുരിപ്പിക്കും ഇവര്‍ പലതരം സാലഡുകള്‍ നിറഞ്ഞതാണു ഭക്ഷണരീതി കാപ്പിയും ബിയറും ആവോളം കുടിക്കും. പ്രായം ഏതുമായിക്കോട്ടെ ചുറുചുറുക്കോടെ കായിക ഇനങ്ങളില്‍ സജീവമാകുന്ന ജനങ്ങള്‍ ഇവിടത്തെ വലിയ പ്രത്യേകതയാണ് വേനല്‍ക്കാലത്തു ജോലിക്കു പോകാന്‍ മിക്കവരും സൈക്കിള്‍ തിരഞ്ഞെടുക്കുന്നതിനു പിന്നിലും ആരോഗ്യമുള്ള ജീവിതം എന്ന കരുതലുണ്ട്.
വലിയ ആഘോഷങ്ങളും ആരവങ്ങളും ഇവിടെ പതിവില്ല അമിതമായി ബീയര്‍ അകത്തായാല്‍ മാത്രം പൊട്ടിച്ചിരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും. വിവാഹങ്ങള്‍ക്കൊക്കെ ഏറിയാല്‍ 50 പേരേ കാണൂ സ്വന്തമായി സമ്പാദിച്ച പണമാണ് ഒരോരുത്തരും വിവാഹത്തിനും വീടിനുമൊക്കെ ചെലവഴിക്കുന്നത് ആയുസ്സു മുഴുവന്‍ മക്കള്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്ന നമ്മുടെ പേരന്റിങ് രീതിയൊന്നും ഇവര്‍ക്കു വശമില്ല. തൊഴിലിനും വ്യക്തിജീവിതത്തിനും വേണ്ടി ഇഷ്ടങ്ങളൊന്നും ബലികഴിക്കാതിരിക്കാനും അതീവശ്രദ്ധ പുലര്‍ത്തും അതിനു പാകത്തിലാണ് വിദ്യാഭ്യാസ രീതി തൊഴില്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാണ് 7 വയസ്സില്‍ മാത്രമാണ് കുട്ടികള്‍ അക്ഷര ലോകത്തേക്കു പ്രവേശിക്കുന്നത്
നിത്യജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ കുട്ടികളെ സ്വയം പര്യാപ്തരാക്കാനും സ്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി മാനസികമായി തയാറാക്കാനുമാണ് നഴ്സസറി സ്കൂളുകള്‍ ഊന്നല്‍ നല്‍കുന്നത്. ചെറിയ കുരുന്നുകള്‍ക്കും സ്വന്തമായി ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കളിപ്പാട്ടങ്ങള്‍ ഒരുക്കിവയ്ക്കാനുമുള്ള പരിശീലനം നഴ്സറി വിദ്യാഭ്യാസം വഴി കിട്ടും ഏതുപ്രായത്തിലും പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനും ഇഷ്ടങ്ങളുടെ പിറകെപ്പോകാനും മടികാണിക്കാത്തതാണ് ഫിന്നിഷ് സമൂഹത്തിന്റെ മറ്റൊരു അന്‍പതാം വയസ്സില്‍ ജോലി ഉപേക്ഷിച്ചു പോയത് ഇലക്ട്രീഷ്യന്‍ ആകുക എന്ന സ്വപനം സാക്ഷാത്കരിക്കാനായിരുന്നു.
ജീവിക്കാന്‍ മറന്ന്, ഓടിത്തളരാതെ, ഇടയ്ക്കൊക്കെ ജീവിതയാത്രയിലെ സ്റ്റോപ്പുകളില്‍ ഇറങ്ങി കാഴ്ചകള്‍ കണ്ട്, അതതു നിമിഷങ്ങള്‍ ആസ്വദിച്ചങ്ങനെ ജീവിക്കുന്നതാണ് ഫിന്നിഷ് രീതി ഓരോ നാടിനും തനതു സൗന്ദര്യവും പോരായ്മകളും ഉണ്ടെങ്കിലും സുമി ജനതയുടെ ചില നല്ല ശീലങ്ങള്‍ നമ്മുടെ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുവാന്‍ 'ലൈ ഹുവാ'
(നിങ്ങള്‍ക്കു സ്വാഗതം)!.
എല്ലാവരും 'ഹാപ്പി'
ഫിന്‍ലന്‍ഡ് 'ഡബിള്‍ ഹാപ്പി'
ഫിന്‍ലന്‍ഡുകാര്‍
എങ്ങനെ ഇങ്ങനെ ഹാപ്പിയായി
പത്രപ്രവര്‍ത്തക നവമി ഷാജഹാന്‍
പറയുന്നതു കേള്‍ക്കു
|
|
- dated 22 Mar 2025
|
|
Comments:
Keywords: Europe - Otta Nottathil - finald_8th_time_world_happiness_country Europe - Otta Nottathil - finald_8th_time_world_happiness_country,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|